Latest NewsIndia

മേയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിക്കുന്നു

ബംഗളൂരു: യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിയ്ക്കാന്‍ ധാരണ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് യുഎസ് പ്രതിരോധ കമ്പനിനി ലോക്ഹീഡ് മാര്‍ട്ടിന്‍ കോംമ്ബാറ്റ് ജെറ്റ് എഫ് 21 യുദ്ധ വിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കും. ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി സഹകരിച്ചാണ് എഫ് 21 യുദ്ധവിമാനത്തിന്റെ നിര്‍മ്മാണം. ബംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ എയര്‍ ഷോയില്‍ വെച്ചാണ് കമ്ബനി ഈ പ്രഖ്യാപനം നടത്തിയത്.

1500 കോടി ഡോളറിലധികം മൂല്യം വരുന്ന പ്രതിരോധ കരാറുകള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നേരത്തെ എഫ് 16 യുദ്ധവിമാനങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കാമെന്നാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പാകിസ്താന്‍ അടക്കമുളള രാജ്യങ്ങളുടെ കൈയില്‍ ഈ വിമാനം ഉളളതിനാല്‍ ഇന്ത്യ ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചില്ല. അതുകൊണ്ടാണ് അത്യാധുനിക എഫ് 21 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനി തയ്യാറായത്.

shortlink

Post Your Comments


Back to top button