ദുബായ് : നിലവിലെ സംഭവ വികാസങ്ങള്‍ക്കിടയിലും റിയല്‍ എസ്റ്റേറ്റ് മേഖല സുരക്ഷിത നിലയില്‍ തന്നെയാണുള്ളതെന്ന് ഈ രംഗത്തെ വിദഗ്ധര്‍. പറഞ്ഞുവരുന്നത് ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ചാണ്. ദുബായില്‍ ഇപ്പോഴുള്ളത് പ്രവാസികള്‍ക്ക് താങ്ങാനാകുന്ന വിലയെന്നതാണ്. ഇതുസംബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുബായ് സൗത്ത്, ദുബായ് ലാന്റ്, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്.
അത്യാവശ്യ സൗകര്യങ്ങളും താങ്ങാനാകുന്ന വില എന്ന ആശയവും സമന്വയിപ്പിച്ച് ലീവ ഹോട്ടല്‍സ് തങ്ങളുടെ 4 സ്റ്റാര്‍ പ്രോപര്‍ട്ടി ഷെയ്ഖ് സായിദ് റോഡില്‍ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. സിറ്റി വോക്, ബുര്‍ജ് ഖലീഫ, ദുബായ് മാള്‍, ദുബൈ വാട്ടര്‍ കനാല്‍ എന്നിവക്കടുത്താണ് ലൊക്കേഷന്‍ എന്നത് പ്രത്യേകതയാണ്.
ഡിസൈനും ടെക്നോളജിയും ഒന്നിക്കുന്ന അപൂര്‍വത ഇവിടെ ദര്‍ശിക്കാനാകും. സ്റ്റുഡിയോകള്‍, 1ബിഎച്ച്കെ, 2ബിഎച്ച്കെ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ഇവിടെ താമസ സൗകര്യമുള്ളത്. 162 സ്റ്റുഡിയോ അപാര്‍ട്ട്മെന്റുകളില്‍ 19 എണ്ണം ബുര്‍ജ് ഖലീഫയിലേക്ക് നോട്ടം കിട്ടുന്നതാണ്. അതിനാല്‍ തന്നെ, ബുര്‍ജ് സ്റ്റുഡിയോസ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
Post Your Comments