ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നൊലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. 40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടില്‍ ആയിരുന്നു എന്ന് സുര്‍ജോവാല പറഞ്ഞു. ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. വിവരം അറിഞ്ഞ് നാലു മണിക്കൂര്‍ വരെ ഷൂട്ടിങ്ങ് തുടര്‍ന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവര്‍ തനിക്ക് ജയ് വിളിച്ചപ്പോള്‍ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
അതേസമയം ജവാന്‍മാര്‍ മരിച്ചു കിടക്കുമ്പോള്‍ ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗര്‍ ഗസ്റ്റ് ഹൗസ് വിട്ടതെന്നും അദ്ദേഹം കപട ദേശീയ വാദിയാണെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല ആഞ്ഞടിച്ചു. 40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയില്‍ നിന്നിറങ്ങിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
അധികാര ദാഹത്താല്‍ മനുഷ്യത്വം മറന്ന മോദി ജവാന്‍മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും കശ്മീരില്‍ കനത്ത സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും കോണ്‍ഗ്രസ് പറഞ്ഞു. ആര്‍ ഡി എക്‌സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികള്‍ക്ക് എങ്ങനെ എത്താനായി, കനത്ത സുരക്ഷയുള്ള ദേശീയ പാതയില്‍ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തിയെന്നും അവര്‍ ചോദിച്ചു.
Post Your Comments