KeralaLatest News

കൊച്ചി തീപിടുത്തം: കമ്പനിയുടേത് ഗുരുതര സുരക്ഷാവീഴ്ച

കൊച്ചി: കൊച്ചിയില്‍ ചെരുപ്പ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം. 2006ല്‍ കമ്പനി നേടിയ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.

അതേസമയം കമ്പനിയിലെ അഗ്‌നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും ഫയര്‍ ആന്‍ഡ് സേഫ്റ്റി അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്. ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേല്‍ ഫയര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷാവീഴ്ച അന്വേഷിക്കും.

കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇവര്‍ പറഞ്ഞത്. അതേസമയം മണിക്കൂറുകളോളം അഗ്നിബാധ തുടര്‍ന്ന സാഹചര്യത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും സമീപത്തുള്ളവരോട് മാറി താമസിക്കാനും പോലീസ് നിര്‍ദ്ദേശിച്ചു. നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗണ്‍ പണിതത് എന്ന് നഗരസഭാ മേയര്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button