രാജമണ്‍ട്രി : കോൺഗ്രസ്സിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷമായ പ്രതികരണങ്ങളുടെ അമിത് ഷാ. ഇന്ത്യയുടെ സുരക്ഷയുടെ കാര്യത്തില്‍ മോദിക്കുള്ള പ്രതിബദ്ധതയെ കോണ്‍ഗ്രസ് സംശയിക്കുകയാണെന്നും പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശസ്‌നേഹം എന്തെന്ന് കോണ്‍ഗ്രസ് ബിജെപിയെ പഠിപ്പിക്കേണ്ടന്നും പ്രധാനമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷം ഭീകരവാദികളുടെപോലും പിന്തുണതേടിയെന്നും ഷാ ആഞ്ഞടിച്ചു.
2016 ലുണ്ടായ മിന്നലാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ചവരാണ് അവര്‍. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പാക് കരസേനാ മേധാവിയെ ആലിംഗനംചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ദുഃഖാചരണം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെയായിരുന്നു അമിത്ഷായുടെ പ്രതികരണം.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ നില്‍ക്കും. ഭീകരവാദികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നടത്താന്‍ സമയവും തീയതിയും തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിക്കഴിഞ്ഞുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യസുരക്ഷയ്ക്കാണ് പ്രധാനമന്ത്രി ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments