കുവൈറ്റ് : കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നത് വിലക്കാന്‍ നീക്കം. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം വിദേശികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അതോറിറ്റിയിലെ ബോര്‍ഡ് മെമ്പര്‍മാര്‍ പറഞ്ഞു. ഉന്നത യോഗ്യതയുള്ളവരും ദീര്‍ഘകാലം സേവനം ചെയ്തു വരുന്നവരുമായ ആളുകളെ മാനുഷിക പരിഗണനകള്‍ വെച്ചും സേവനവും ആവശ്യകതയും കണക്കിലെടുത്ത് പ്രായം പരിഗണിക്കാതെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിച്ചു.
Post Your Comments