ബാറ്റും ബോളും മാത്രമല്ല, വേഗപ്പോരിന്റെ പടക്കളത്തില്‍ വളയം പിടിക്കാനും ഈ ഇതിഹാസത്തിനാകുമെന്ന് തെലിയിക്കുകയാണ് സച്ചിന്‍. ക്രിക്കറ്റിനോളം തന്നെ സച്ചിന് പ്രിയമുള്ള ഒന്നാണ് കാറുകള്‍. സ്വന്തം ഗ്യാരേജില്‍ ആഢംബരക്കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ഈ ക്രിക്കറ്റ് ഇതിഹാസത്തിന്. ജര്‍മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്യുവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സച്ചിന്‍. സച്ചിന്റെ വാഹനപ്രേമം വിളിച്ച് തെളിയിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍
പുറത്തു വരുന്നത്.
ഏറ്റവുമൊടുവില്‍ സച്ചിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വേഗപ്പോരിന്റെ പടക്കളമായ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ്. അതും അടുത്തിടെ അവതരിപ്പിച്ച ബി.എം.ഡബ്ല്യു കാറുമായി. ബി.എം.ഡബ്യു എം2 വുമായാണ് സച്ചിന്‍ ബുദ്ധ സര്‍ക്യൂട്ടില്‍ ഇറങ്ങിയത്. ബുദ്ധ ട്രാക്കില്‍ കാറോടിക്കുക മാത്രമല്ല, വാഹനങ്ങളോടുള്ള തന്റെ പ്രണയവും ഇഷ്ട വാഹനങ്ങളെക്കുറിച്ചുമൊക്കെ സച്ചിന്‍ വാചാലനാകുന്നുണ്ട്. ബി.എം.ഡബ്യുവിന്റെ വലിയൊരു ശേഖരം തന്നെ സച്ചിനുണ്ട്. ബി.എം.ഡബ്യു എക്‌സ്5എം, ബി.എം.ഡബ്യു എം6 ഗ്രാന്‍ കൂപ്പ്, ബി.എം.ഡബ്യു എം5, ബി.എം.ഡബ്യു എം5 30, ബി.എം.ഡബ്യു 760 ലി എം സ്‌പോര്‍ട്ട് തുടങ്ങിയ ആഢംബര കാറുകളൊക്കെയും സച്ചിന് സ്വന്തമായുണ്ട്.
Post Your Comments