Latest NewsIndia

പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവ്

ന്യൂഡൽഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം. വ​ന​ത്തി​ല്‍ വീ​ടു​വ​ച്ചു താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. വ​നാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ കാ​ലാ​വ​ധി ചോ​ദ്യം ചെ​യ്ത് ഒ​രു വൈ​ല്‍​ഡ് ലൈ​ഫ് സം​ഘ​ട​ന സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരും. 2019 ജൂലൈ 27 നു മുന്‍പ് ആദിവാസി കുടുംബംങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് വ​നാ​വ​കാ​ശ നി​യ​മം പാ​സാ​ക്കി​യ​ത്. കേരളത്തില്‍ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തുകയായിരുന്നു. കേ​സി​ന്‍റെ വാ​ദം ന​ട​ന്ന ഈ ​മാ​സം പ​തി​മൂ​ന്നി​ന് നി​യ​മ​ത്തെ ചോ​ദ്യം ചെ​യ്യാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ചിരുന്നില്ല. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര, ന​വീ​ന്‍ സി​ന്‍​ഹ, ഇ​ന്ദി​രാ ബാ​ന​ര്‍​ജി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button