മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ . സെന്‍സെക്‌സ് 403.65 പോയന്റ് ഉയര്‍ന്ന് 35756.26ലും,നിഫ്റ്റി 131.10 പോയിന്റ് ഉയർന്ന് 10,735.50ലുമാണ് വ്യാപാരം അവസാനിച്ചത്. ബാങ്ക്, ഊര്‍ജം, ലോഹം,ഐടി, ഫാര്‍മ, വാഹനം തുടങ്ങിയ ഓഹരികൾ നേട്ടം സ്വന്തമാക്കി.
ഇന്ത്യബുള്‍സ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐഒസി, ടെക് മഹീന്ദ്ര, വിപ്രോ, യെസ് ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, എസ്ബിഐ, റിലയന്‍സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
Post Your Comments