Education & Career

സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണം ടെലിഫോണിലൂടെ

2019 മാര്‍ച്ചിലെ പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ വിദൂരവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ടെലിഫോണ്‍ വഴി പഠനവിഷയത്തില്‍ സംശയനിവാരണത്തിന് വിദഗ്ധരായ അധ്യാപകരുടെ സേവനം നല്‍കുന്നു. ഫെബ്രുവരി 25 മുതല്‍ പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 26 വരെ വൈകുന്നേരം ആറ് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് സേവനം ലഭ്യമാവുക. ഫെബ്രുവരി ഒമ്പത്, 10 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച കൗണ്‍സലിംഗ് ക്ലാസിന്റെ തുടര്‍ച്ചയായാണിതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു. സംശയ നിവാരണത്തിന് വിളിക്കേണ്ട അധ്യാപകരുടെ പേര്, വിഷയം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സ്‌കോള്‍ കേരള ജില്ലാ ഓഫീസുകളിലും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button