Latest NewsKerala

അവിശ്വസനീയം – പീതാംബരന്‍റെ ആരോഗ്യനില പരിശോധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

കണ്ണൂര്‍: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊന്നതില്‍ കൊലക്കുറ്റം ഏറ്റെടുത്ത – പീതാംബരന്‍റെ ആരോഗ്യനില വിദഗ്ദ സംഘത്തിന്‍റെ സഹായത്തോടെ പരിശോധിക്കപ്പെടണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. ഒരു മലയാള വാര്‍ത്ത ചാനലിലെ ചര്‍ച്ചയിലാണ് ഈ ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത്.

രണ്ട് ചെറുപ്പക്കാരെ ഇല്ലാതാക്കന്‍ തക്ക ആരോഗ്യശേഷി പീതാംബരിനുണ്ടോ എന്ന് വിദഗ്ദ്ധ സമിതി അന്വേഷിച്ചു കണ്ടെത്തണമെന്നും സണി ജോസഫ് പറഞ്ഞു. ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത അനുസരിച്ച് ജനുവരിയിലുണ്ടായ ആക്രമണത്തിലാണ് പീതാംബരന് പരിക്കേറ്റത്. കന്പി വടി, പട്ടിക കഷ്ണം എന്നിവ കൊണ്ടുള്ള അടിയേറ്റ് പീതാംബരന്‍റെ രണ്ട് കൈയും നുറുങ്ങി തലയും പൊട്ടിയ ആളാണ് ഫെബ്രുവരിയില്‍ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്നതായി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണ് വെെദ്യപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button