കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അവകാശപ്പെട്ടു. സിനിമ മേഖലയിലെ കുത്തകകളുടെ സ്വാധീനം ഇല്ലാതാക്കി. ഏതു പടം ഏതു തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വിതരണക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം വന്നു. പടം ഓടണ്ട എന്ന് ആരു വിചാരിച്ചാലും നടക്കാത്ത അവസ്ഥയുണ്ടാവുകയും സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടാവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ തിയറ്ററുകള്‍ കൊണ്ടുവരിക എന്ന തീരുമാനവും ഈ മേഖലയില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമാണ്. ഒരു പടം റിലീസ് ആയി ആറുമാസം കഴിഞ്ഞേ ഗ്രാമങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നുള്ളൂ എന്ന അവസ്ഥ ഇതോടെ മാറും. കോഴിക്കോട് പേരാമ്പ്രയില്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments