പനാജി : 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമം നടക്കാത്തതില്‍ ഒടുവില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലുസീനോ ഫലേറിയോ രംഗത്ത്. ഗോവയുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വഗ്വിജയ് സിങാണ് തങ്ങളെ ഈ നീക്കത്തില്‍ നിന്നും തടഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.
40 സീറ്റുകളുള്ള അംസബ്ലിയില്‍ 17 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ കേവലം 14 സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പി മറ്റു കക്ഷികളുടെ സഹയാത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ‘കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം.. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാന്‍ എന്നെ ദിഗ്വിജയ് സിങ്ങ് അനുവദിച്ചില്ല. പ്രതിഷേധവുമായി ഞാന്‍ പി.സി.സിയില്‍ നിന്ന് രാജി വെച്ചു. പ്രതിപക്ഷ നേതാവാവാനും ഞാന്‍ വിസമ്മതിച്ചു’ ലുസീനോ തന്റെ മണ്ഡലത്തിലെ ഒരു പൊതുയോഗത്തില്‍ പറഞ്ഞു.
ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപികരിക്കണമെന്ന അവകാശ വാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ഗവര്‍ണ്ണറെ സമീപിക്കാതിരുന്നത് അന്ന് വന്‍ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വിശദീകരിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല.
Post Your Comments