കോഴിക്കോട്: കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബം പാര്‍ട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് പീതാംബരന് ഭാര്യയോട് പറഞ്ഞതായിരിക്കാം. എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും കോടിയേരി പറഞ്ഞു. പീതാംബരന് കേസില്‍പ്പെട്ടതിന്റെ വിഷമത്തില്‍ ആയിരിക്കും കുടുംബാംഗങ്ങള്‍ ഓരോന്നും ഇങ്ങനെ പറയുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments