കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നിര്‍ണായകമായ മൊഴി പുറത്ത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരന്റെ മൊഴിയാണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. വെട്ടിയത് താനാണെന്ന് പീതാംബരന്‍ പോലീസിന് മൊഴി നല്‍കി. അതേസമയം കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പറഞ്ഞു. അതേസമയം കസ്റ്റഡിയിലുള്ള മറ്റ് ആറു പേരും ഇതേ മൊഴി ആവര്‍ത്തിച്ചു പറയുകയാണ്. ഇത് അന്വേഷണം വഴിമാറ്റി വിടാനുള്ള തന്ത്രമാണെന്നാണ് പോലീസിന്റെ നിഗമനം.
ഇന്നലെയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം പീതാംബരന്‍ നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പെരിയയില്‍ വാദ്യകലാസംഘം ഓഫീസും വീടും കത്തിച്ച കേസിലെ മൂരിയനം മഹേഷിനെ വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്.
Post Your Comments