ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനു മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ് നാം പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. പല രോഗങ്ങളും തടയാന്‍ ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. കാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു.
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. നേത്രസംബന്ധമായ രോഗങ്ങള്‍ക്കും, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയില്‍ പൊട്ടാസിയം വിറ്റാമിന്‍ സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഏറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് ഉണക്കമുന്തിരി.
ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. ഉണക്ക മുന്തിരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന് പലര്‍ക്കും സംശയം ഉണ്ടാകും. എന്നാല്‍ ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ് .
Post Your Comments