തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി തിരുവനന്തപുരം നഗരം യാഗശാലയായി മാറി. തന്ത്രി ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ചു.
ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലായിടവും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും നേരത്തേ തന്നെ പൂര്‍ത്തിയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാനായി എത്തിയിരിക്കുന്നത്.
രാവിലെ 10.15നാണ് പൊങ്കാല തുടങ്ങിയത്. പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞ ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, തന്ത്രി ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കൊളുത്തി. ഇതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്‌നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി 250 ശാന്തിമാരെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments