കൊച്ചി: ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് താന്‍ അഭിനയിച്ചതെന്ന് നടന്‍ വിനീത്. സിനിമയില്‍ താന്‍ ഇനി ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വിനീത് തുറന്നു പറഞ്ഞു. കെമിസ്ട്രിയില്‍ വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ താന്‍ രണ്ടാമത് ചിന്തിക്കുമെന്നും നടന്‍ വ്യക്തമാക്കി. ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നുവെന്നും വിനീത് പറഞ്ഞു.
Post Your Comments