പെരിയ: കാസര്‍കോട് കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നാണ് കസ്റ്റഡിയിലെടുത്തവര്‍ പോലീസിന് നല്‍കിയ മൊഴി. ഈ മൊഴിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം കസ്റ്റഡിയിലെടുത്ത പ്രതികള്‍ എല്ലാവരും ഒരു പോലെ മൊഴി ആവര്‍ത്തിച്ച് പറയുകയാണ്. ഈ മൊഴികള്‍ വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. മൊഴികളില്‍ ഉറച്ച് നിന്ന് അന്വേഷണം വഴി തിരിച്ച് വിടാനാണ് പ്രതികളുടെ നീക്കം എന്നാണ് പോലീസിന്റെ സംശയം. കൂടാതെ പ്രതികള്‍ഡ അന്വേഷണവുമായി സഹകരിക്കുന്നില്ല.
അതേസമയം കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി.
Post Your Comments