ഉജ്ജ്വയിനിയില്‍ നിന്ന് ചുറ്റിത്തിരിഞ്ഞ് ഗുജറാത്ത് വനമേഖലയില്‍ എത്തപ്പെട്ട കടുവ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വനംവകുപ്പിന്റെ സര്‍വേകളിലൊന്നും ഗുജറാത്ത് കാടുകളില്‍ കടുവയില്ല. എന്നാല്‍ അടുത്തിടെ കടുവയെ കണ്ടതോടെ അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.
എന്തായാലും പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ കറങ്ങി നടക്കുന്ന കടുവക്ക് ആരാധകര്‍ ‘മംഗള ബാവ’ എന്ന പേരും നല്‍കി. സന്നാസിമാരെയാണ് ബാവ എന്ന് സംബോധന ചെയ്യുന്നത്. കടുവയെ പിടികൂടി തിരിച്ചയക്കുന്ന കാര്യമൊന്നും ഗുജറാത്ത് വനംവകുപ്പ് തത്കാലം ആലോചിക്കുന്നില്ല.
5 മുതല്‍ 7 വയസ്സുവരെ പ്രായമുള്ള കടുവ ഭോപ്പാലിന് സമീപം രാപാപണി വന്യജീവി സങ്കേതത്തിലുള്ളതാണ്. ഇപ്പോള്‍ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ സാന്ത്റാംപൂര്‍ പ്രദേശത്താണ് ഇതുള്ളത്. മഹിസാഗറിലേക്ക് മധ്യപ്രദേശില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ഗുജറാത്ത് സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
Post Your Comments