മുംബൈ: ടാറ്റാ ടിയാഗോയുടെ വില്‍പ്പന രണ്ട് ലക്ഷം കടന്നു. ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയുടെ അടിസ്ഥാനത്തില്‍ ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡല്‍ ടിയാഗോയാണ് രണ്ടു ലക്ഷത്തിന്റെ നിറവിലെത്തിയിരിക്കുന്നത്. 2016 ഏപ്രിലിലാണ് ടിയാഗോ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിച്ചത്. മത്സരം നടക്കുന്ന ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കാണ് നിരവധി ഫസ്റ്റ് ക്ലാസ് ഫീച്ചറുകളുമായി ടിയാഗോയെ ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി അപ്ഡേഷനുകളും ടിയാഗോയ്ക്കു ലഭിച്ചു. 2017ല്‍ രണ്ട് എഎംടി വേരിയന്റുകളും ഫെസ്റ്റീവ് എഡിഷനും വിപണിയിലെത്തി. 2018ല്‍ ടിയാഗോ എന്‍ആര്‍ജിയും ജെടിപിയും കൂടാതെ ഒരു ടോപ് എന്‍ഡ് വേരിയന്റും എത്തി. ഈ വര്‍ഷം ടിയാഗോ ഫേസ്ലിഫ്റ്റും എത്തിയേക്കും.
Post Your Comments