KeralaLatest News

പെട്രോള്‍ നിറക്കാന്‍ വെെകി, പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു

ചെങ്ങന്നൂര്‍:  ട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിയായ പമ്ബ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്‍റെ ക്രൂര മര്‍ദനം കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയവര്‍ അക്രമിച്ചത്. അക്രമത്തില്‍ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. തലക്കും ശരീരത്തിലുമാണ് പരിക്ക്.ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

പെട്രോള്‍ അടിച്ച്‌ മടങ്ങിയ സംഘം പിന്നീടെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് വിഷ്ണു പോലീസില്‍ മൊഴി നല്‍കി. ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗിന് വിദ്യാര്‍ത്ഥിയായ വിഷ്ണു പമ്ബില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button