Latest NewsCinemaEntertainment

മണ്‍മറഞ്ഞ താരത്തിന്റെ സാരി ലേലത്തിന്; പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കും

പ്രിയതാരം ശ്രീദേവി വിടപറഞ്ഞിട്ട് ഈ ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയുകയാണ്. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. സാരിയുടെ വലിയൊരു ശേഖരം തന്നെയുണ്ട് ശ്രീദേവിക്ക്. അതില്‍ താരത്തിനേറെ ഇഷ്ടമുള്ള കോട്ടസാരികളിലൊന്നാണ് ലേലം ചെയ്യുന്നത്.ലേലം തുടങ്ങുന്നത് 40000 രൂപയില്‍ നിന്നാണ്. 45000 രൂപ വരെ ലേലത്തുക എത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇങ്ങനെ ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് നല്‍കാനാണ് തീരുമാനം.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് ബന്ധുക്കളെയും ആരാധകരെയും ദു:ഖത്തിലാഴ്ത്തി ദുബൈയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മരിച്ചനിലയില്‍ ശ്രീദേവിയെ കണ്ടത്. ഒരു വിവാഹ ചടങ്ങിനെത്തിയതായിരുന്നു ശ്രീദേവി. മരണ കാരണം ഹൃദയാഘാതമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയാണ് ശ്രീദേവി യാത്രയായത്.കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ചെന്നൈയിലുള്ള വസതിയില്‍ വച്ച് പ്രത്യേക പൂജകളും കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി സഹോദരന്‍ അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button