KeralaLatest News

ഇരട്ടക്കൊലപാതകത്തിൽ ഏഴുപേർ കസ്റ്റഡിയിലെന്ന് പോലീസ് ; സിപിഎം നേതാവ് ഒളിവിൽ

കാസർകോട് : രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റുമരിച്ച സംഭവത്തിൽ ഏഴുപേർ കസ്റ്റഡിയിലെന്ന് പോലീസ് വ്യക്തമാക്കി. കൃത്യത്തിൽ പങ്കെടുത്തവരും ഇതിൽ ഉൾപ്പെടുന്നുവെന്ന് സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സിപിഎം ലോക്കൽ കമ്മറ്റിയംഗം പീതാംബരൻ ഒളിവിലാണ്.

സംഭവസ്ഥലത്ത് എത്തിയെന്ന് കരുതുന്ന ജീപ്പിനെക്കുറിച്ചും പോലീസ് അന്വേഷണം നടക്കുകയാണ്.ജീപ്പ് കണ്ണൂർ രജിസ്‌ട്രേഷനിൽ ഉള്ളതാണ്.പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിരുന്നു. പ്രതികൾ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനാൽ അന്വേഷണം കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്നലെ പോലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button