
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റിയുടെ മുന്നറിയിപ്പ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ബുധനാഴ്ച രാത്രി വരെ ഇടി മിന്നലും കനത്ത മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചത്. ടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ അറാര്‍ ഉള്‍പ്പെടെയുളള വിവിധ സ്ഥലങ്ങള്‍, തബൂക്ക് പ്രവിശ്യ, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
അല്‍ഖസീമിലെ ബുറൈദ, ഉനൈസ, അല്‍മിദ്നബ്, ബുകൈരിയ, അല്‍ബദാ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും തലസ്ഥാനമായ റിയാദിലും അടുത്ത രണ്ടു ദിവസങ്ങളിലും മഴയുണ്ടാകും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ രാജ്യത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഡിസംബറില്‍ ദമ്മാമിലുണ്ടായ പ്രളയത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 36 പേര്‍ മരിച്ചിരുന്നു.
Post Your Comments