ബംഗളൂരു: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇതുവരെ മുക്തയായിട്ടില്ല. വീരചരമം പ്രാപിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണ് മിക്കവരും. അതേസമയം കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ ആഗ്രഹമറിയിച്ചു. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്. ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി സൈന്യത്തില്‍ ചേരണമെന്നറിയിച്ചത്. ‘എനിക്ക് കരസേനയില്‍ സേവനം അനുഷ്ഠിക്കണം, എന്റെ ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണം’ എന്ന് കലാവതി പറഞ്ഞു.
10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അത് എന്നിലൂടെ സഫലമാകണം. രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണം, 4 മാസം ഗര്‍ഭിണിയായ ഇവര്‍ കണ്ണീരോടെ പറഞ്ഞു. പിറക്കാന്‍ പോകുന്ന ഈ കുഞ്ഞിനെയും തങ്ങളുടെ മറ്റ് ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് ഗുരുവിന്റെ മാതാപിതാക്കളും പറഞ്ഞു. 6 മാസം മുന്‍പാണ് ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്ക് ചേര്‍ക്കാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരാക്രമണത്തിനിടെ ഗുരുവിന്റെ ജീവന്‍ നഷ്ടമായത്.
Post Your Comments