തിരുവനന്തപുരം: സെെനിക ഫാമിലെ പശുക്കളെ കേരളം വാങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാന സര്‍ക്കാരുമായി തല്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി പദ്ധതി നടപ്പിലാക്കുന്നതിനായുളള പാതയിലാണ് മൃഗസംരക്ഷണ വകുപ്പെന്നും വകുപ്പ് ഡയറക്ടര്‍ പി കെ സദാനനന്ദന്‍ ഒരു മലയാള ഒണ്‍ലെെന്‍ പോര്‍ട്ടലിനെ അറിയിച്ചു.
ഒരു പശുവിന് ആയിരം രൂപ എന്ന കണക്കില്‍ 1500 പശുക്കളെ വാങ്ങാനാണ് പദ്ധതി ലക്ഷ്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചാല്‍ പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. വെറ്റിനറി സര്‍വ്വകലാശാല വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ ഇതിന്‍റെ നടപടിക്രമങ്ങള്‍ക്കായി രൂപികരിച്ചിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായിട്ടുണ്ട്. ഈ വിഭാഗത്തിന് പശുക്കളെ കെെമാറി സഹായമേകുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
Post Your Comments