Latest NewsKeralaIndia

കേരളത്തിന് പുറത്ത് പോകാത്ത യുവാവിന് പഞ്ചാബിൽ നിന്ന് കൊലപാതകക്കേസിൽ സമന്‍സ്

തന്നെ വധിക്കുമെന്ന് ആരോ ഫോണില്‍ വിളിച്ച്‌ പറഞ്ഞുവെന്നാണ് മരിക്കും മുന്‍പ് സതീഷ് കുമാര്‍ സഹോദരനോട് പറഞ്ഞത്.

ശൂരനാട് : കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവിനു പഞ്ചാബില്‍ നടന്ന മരണവുമായി ബന്ധപ്പെട്ട് ശൂരനാട് സ്വദേശിക്ക് സമന്‍സ് അയച്ച്‌ പാട്യാല പൊലീസ്. പോരുവഴി നടുവിലേമുറി സുനില്‍ ഭവനത്തില്‍ സുനിലിനാ(35)ണു ശൂരനാട് പൊലീസ് സ്റ്റേഷന്‍ വഴി സമന്‍സ് എത്തിയത്. ഈ മാസം 20ന് കേസിന്റെ ആവശ്യത്തിനായി പട്യാല സ്റ്റേഷനില്‍ എത്തണമെന്നാണു നിര്‍ദ്ദേശം. 2017 ജൂലൈ 14നു പട്യാല റെയില്‍വേ സ്റ്റേഷനില്‍ ഹരിയാന ഭിവാനി സ്വദേശിയായ സതീഷ്‌കുമാര്‍ (45) ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു.

തന്നെ വധിക്കുമെന്ന് ആരോ ഫോണില്‍ വിളിച്ച്‌ പറഞ്ഞുവെന്നാണ് മരിക്കും മുന്‍പ് സതീഷ് കുമാര്‍ സഹോദരനോട് പറഞ്ഞത്. പക്ഷെ ആ നമ്പർ ശൂരനാട് സ്വദേശി സുനിലിന്റെയായിരുന്നു. നമ്പര്‍ നല്‍കിയ ദിവസം രാത്രി ഏഴിനാണു സതീഷ്‌കുമാര്‍ മരിച്ചത്.എന്നാല്‍ സംഭവം എന്താണെന്ന് ഇപ്പോഴും സുനിലിന് വ്യക്തമായിട്ടില്ല.നമ്പര്‍ എഴുതിയെടുത്തപ്പോള്‍ വന്ന തെറ്റാകാമെന്നാണു കരുതുന്നത്.

സമന്‍സ് വന്നതിന്റെ ഞെട്ടലിലാണ് കൂലിപ്പണിക്കാരനായ സുനിലും കുടുംബവും. നീതി തേടി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, കോടതി എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് സുനില്‍. താൻ ജീവിതത്തിൽ ഇതുവരെ ആരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു സുനില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button