ഡെറാഡൂണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ താഴ്വരയിലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ തലവന്മാര്ക്കുനേരെ സൈന്യം ആക്രമണം നടത്തിയിരുന്നു. 17 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഭീകരരെ സൈന്യം വധിച്ചു. ആ പോരാട്ടത്തില്‍ മേജര്‍ അടക്കം നാലു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. . മേജര്‍ വിഭൂതി ശങ്കര്‍ ധോണ്ടിയാല്‍, ജവാന്മാരായ ഷിയോ റാം, ഹരി സിങ്, അജയ് കുമാര്‍ എന്നിവരാണ് മരിച്ചത്.
മേജര്‍ വിഭൂതി ശങ്കറിന്റെ സംസ്കാര ചടങ്ങുകള്‍ ഡെറാഡൂണില്‍ ഇന്നു രാവിലെയാണ് നടന്നത്. മേജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വലിയൊരു ജനക്കൂട്ടം അവിടെ എത്തിയിരുന്നു. മേജറുടെ ഭാര്യ നികിത കൗള്‍ അന്ത്യചുംബനം നല്‍കിയും സല്യൂട്ട് അടിച്ചുമാണ് ഭര്‍ത്താവിന് വിട നല്‍കിയത്. നികിതയുടെ വികാരനിര്‍ഭരമായ യാത്രയയപ്പ് കണ്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു.: തന്റെ പുഞ്ചിരിക്കുന്ന, സുമുഖനായ ഭര്‍ത്താവിന്റെ ചിത്രത്തിലേക്ക് നികിത ഒരു വട്ടം കൂടി നോക്കി.
മേജര്‍ വി.എസ്. ധൗന്ദിയാല് ഇനി വെറും ഓര്‍മ്മ മാത്രമാണെന്ന് അവള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത് പോലെ. പതുക്കെ കുനിഞ്ഞു ധൗന്ദിയാലിന്റെ മുഖത്തോടു ചേര്‍ന്ന് പതിഞ്ഞ ശബ്ദത്തില്‍ ഭാര്യ നികിത കൗള്‍ യാത്രാമൊഴിയായി പറഞ്ഞു ‘ഐ ലവ് യു’. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകുന്നതേ ഉണ്ടായിരുന്നുള്ളു.നികിത തന്റെ ഭര്‍ത്താവിന് യാത്ര ചൊല്ലുന്ന ഹൃദയം നുറുങ്ങുന്ന രംഗം ഇപ്പോള്‍ വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.
വീഡിയോ കാണാം:
Post Your Comments