Latest NewsKerala

കു​ലു​ക്കി​സ​ര്‍​ബ​ത്ത്; മു​ന്ന​റി​യി​പ്പു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വ​ഴി​യോ​ര​ങ്ങ​ളി​ലെ ജ്യൂ​സു​ക​ട​ക​ളി​ല്‍​നി​ന്ന് പാ​നീ​യ​ങ്ങ​ള്‍ കുടിക്കുന്നവർക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. ഇ​ത്ത​രം ജ്യൂ​സ് ക​ട​ക​ളി​ല്‍ 20 ലി​റ്റ​ര്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലി​ല്‍ പ​ല​പ്പോ​ഴും ടാ​പ്പി​ല്‍​നി​ന്നും മ​റ്റും വെ​ള്ളം നി​റ​ച്ച്‌ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല ബോ​ട്ടി​ലി​ലെ ലേ​ബ​ലോ നി​ര്‍​മാ​ണ തീ​യ​തി​യോ പ​ല​രും ശ്ര​ദ്ധി​ക്കാ​റു​മി​ല്ല. ബി​ഐ​എ​സ് ചി​ഹ്ന​മു​ള്ള കു​പ്പി​യി​ലെ വെ​ള്ളം മാ​ത്ര​മേ ജ്യൂ​സ് നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്നാ​ണ് ച​ട്ടം.

നി​യ​മാ​നു​സൃ​ത​മു​ള്ള എ​ഫ്‌എ​സ്‌എ​സ്‌എ​ഐ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ ജ്യൂ​സ് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ളൂ. കു​ലു​ക്കി​സ​ര്‍​ബ​ത്തു​ക​ളി​ല്‍ ചേ​ര്‍​ക്കു​ന്ന ചേ​രു​വ​ക​ള്‍ ശു​ദ്ധ​മ​ല്ലെ​ങ്കി​ല്‍ ബാ​ക്ടീ​രി​യ ബാ​ധ​യു​ണ്ടാ​കാം. വ​യ​റി​ള​ക്കം, ഛര്‍​ദി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ക​രി​ന്പി​ന്‍ ജ്യൂ​സ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​ര്‍ ക​രി​ന്പ് ക​ഴു​കാ​തെ തൊ​ലി​ക​ള​ഞ്ഞ് ജ്യൂ​സ് ഉ​ണ്ടാ​ക്കു​ന്ന​താ​യി കാ​ണു​ന്നു. ഇ​തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​ണ്. ജ്യൂ​സ് നി​ര്‍​മി​ക്കു​ന്ന​വ​ര്‍ കൈ​യു​റ​ക​ള്‍ ധ​രി​ക്കേ​ണ്ട​താ​ണ്.

സ​ര്‍​ബ​ത്ത്, ഷേ​ക്ക് എ​ന്നി​വ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​സ​ന്‍​സ്, സി​റ​പ് തു​ട​ങ്ങി എ​ല്ലാ ചേ​രു​വ​ക​ളു​ടെ​യും ബി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട​തും നി​യ​മാ​നു​സ​ര​ണ​മു​ള്ള ലേ​ബ​ല്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തു​മാ​ണ്. എ​ഫ്‌എ​സ്‌എ​സ്‌എ​ഐ ര​ജി​സ്ട്രേ​ഷ​ന്‍ ന​ന്പ​ര്‍ ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് നൽകുന്നു.

shortlink

Post Your Comments


Back to top button