പൊരിവെയിലില്‍ യാത്ര ചെയ്ത് തളരുമ്പോള്‍ അല്‍പ്പമൊരാശ്വാസത്തിനായി പലരും ആദ്യം ഓടിക്കയറുന്നത് അടുത്തുകാണുന്ന ജ്യൂസ് കടയിലേക്കാണ്. വേനല്‍ക്കാലത്ത് മനസും ശരീരവും തണുപ്പിക്കാന്‍ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത് ജ്യൂസുകളാണ്. പലതരം ജ്യൂസുകളുണ്ടെങ്കിലും വഴിയോരങ്ങളില്‍ വില്‍ക്കുന്ന ജ്യൂസുകളോട് മിക്കവര്‍ക്കും ഇത്തിരി താല്‍പര്യം കൂടുതലാണ്. അതില്‍ പ്രധാനമാണ് കുലുക്കി സര്‍ബത്ത്. എന്നാല്‍, ഈ കുലുക്കി സര്‍ബത്ത് ഏറ്റവും അധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തുന്നത്. ആദ്യകാലത്ത് നാരങ്ങാനീരും കസ്‌കസും ഐസും ഒരു ഗ്ലാസ്സിലിട്ട് മറ്റൊരു ഗ്ലാസ്സുകൊണ്ട് അടച്ചുപിടിച്ച് കുലുക്കിയുണ്ടാക്കിയിരുന്ന കുലുക്കി സര്‍ബത്തായിരുന്നെങ്കില്‍ ഇന്ന് പലനിറങ്ങളില്‍ ആരെയും കൊതിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് കുലുക്കി സര്‍ബത്ത് എത്തുന്നത്. ഏറെ അപകടകാരിയാണ് നിറങ്ങള്‍ ചേര്‍ത്ത ഈ കുലുക്കി സര്‍ബത്ത്.
നിരോധിക്കപ്പെട്ട നിറങ്ങള്‍, അനിയന്ത്രിത അളവുകളില്‍ ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തില്‍ തയാറാക്കിയ ഐസ്‌ക്യൂബുകള്‍ക്കു പകരം മത്സ്യം സൂക്ഷിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ തയാറാക്കുന്ന ഐസ് ബ്ലോക്കുകള്‍ ഉപയോഗിക്കുന്നവരും ഏറെയാണ്. ചിലപ്പോഴെങ്കിലും ഐ ഐസില്‍ അമോണിയയുടെ സാന്നിദ്ധ്യവും കാണപ്പെടുന്നുണ്ട്. മാത്രമല്ല, മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഇത്തരം ഐസുകള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും ശുദ്ധജലമായിരിക്കില്ല. അതിനാല്‍ തന്നെ സാംക്രമിക രോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഏറെയാണ്.
ചില ഇടങ്ങളിലാകട്ടെ, നേരത്തേ തയാറാക്കിവച്ച ജ്യൂസുകളാണു നല്‍കുന്നത്. ഇവയില്‍ ഉപയോഗിക്കുന്ന പഴം അഴുകിയതാണോ എന്നു മനസ്സിലാക്കാനും സാധിക്കില്ല. ഇതിലൂടെ അപകടകരമായ ബാക്ടീരിയ അണുബാധകള്‍ പകരാനും സാധ്യത ഏറെയാണ്.
Post Your Comments