തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പില്‍ അടിമുടി മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ പൊലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. പൊലീസിനെതിരെ കിട്ടുന്ന പരാതികള്‍ ഏറിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഈ തീരുമാനം നിലവില്‍ വന്നതോടെ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനായ അഭിലാഷിനെയാണ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍പ്പെട്ട പൊലീസുകാരനെ കസ്റ്റഡിയില്‍ എടുക്കാനെത്തിയപ്പോഴാണ് അഭിലാഷ് സിഐയെ ആക്രമിക്കുന്നത്. പേട്ട സിഐയായിരുന്ന സുരേഷ് വി നായര്‍ക്ക് നേരെയാണ് അഭിലാഷ് കയ്യേറ്റവും അസഭ്യവര്‍ഷവും നടത്തിയത്. ഇയാളുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ മോശമായത് വ്യക്തമായതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.
യുവതിയുടെ പരാതി അന്വേഷിക്കാനാണ് അഭിലാഷിന്റെ വീട്ടില്‍ പേട്ട സിഐ. സുരേഷ് വി നായരും സംഘവും എത്തിയത്. പൊലീസ് സംഘത്തെ കണ്ടതോടെ അഭിലാഷ് അക്രമാസക്തമായി മാറുകയായിരുന്നു.തുടര്‍ന്നായിരുന്നു കയ്യേറ്റ ശ്രമം. 2007ലായിരുന്നു ഈ സംഭവം. കയ്യേറ്റ ശ്രമം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എതിരെയും അഭിലാഷ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.
Post Your Comments