ന്യൂഡല്‍ഹി: നാല്‍പതോളം സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് ഇടയാത്തിയ പുല്‍വാമ ചാവേറ്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ജയ്ഷെ മുഹമ്മദ് സ്ഥാപകനായ പാക് തീവ്രവാദി മൗലാന മസൂദ് അസ്ഹറിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അവിനാഷ് മൊഹനനേയ്. അസ്ഹര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ നടത്തിയ ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളാണ് മൊഹ്നോയ് പുറത്തു വിട്ടിരിക്കുന്നത്.
1994 ഫെബ്രുവരിയില്‍ ദക്ഷിണ കാഷ്മീരിലെ അനന്ത്നാഗില്‍ വച്ച് പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ച് ബംഗ്ലദേശ് വഴി ഇന്ത്യയിലേക്ക് കടക്കവേയാണ് അസര്‍ അറസ്റ്റിലായത്. അന്ന് ചോദ്യം ചെയ്യലിനിടെ കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയില്‍ തന്നെ അസര്‍ വിറച്ചുപോയെന്നും മെഹ്നോയ് വെളിപ്പെടുത്തി. സിക്കിം മുന്‍ ഡിജിപി കൂടിയായ മെഹ്നോയ്ഷ് 20 വര്‍ഷം ഇന്റലിജന്‍സ് ബ്യൂറോയിലായിരുന്നു.
1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരര്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അസ്ഹറിനെ മോചിപ്പിച്ചു. ഇതിന് പിന്നാലെയാണ് അസ്ഹര്‍ ജയ്ഷെ ഇ മുഹമ്മദ് രൂപീകരിച്ചത്.
Post Your Comments