ന്യൂഡല്‍ഹി : ഭീകരവാദത്തെ തച്ചുടക്കാന്‍ ഇന്ത്യയെ കെെമെയ് മറന്ന് സഹായമേകുമെന്ന് ഇസ്രയേല്‍ . പുതുതായി നിയമിതനായ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി ഡോക്ടര്‍ റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനംചെയ്തുകൊണ്ട് രംഗത്തെത്തിയത്.
‘ഭീകരവാദം എന്നത് ഇന്ത്യയും ഇസ്രായേലും മാത്രമല്ല ലോകം മുഴുവനും നേരിടുന്നൊരു വിപത്താണ്. ആ ഭീകരവാദത്തെ ചെറുത്തു നില്ക്കുന്നതിനുവേണ്ടി ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കും. ഭീകരവാദത്തെ ചെറുത്തു നില്ക്കുന്നതിനുവേണ്ടി സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന്‍ ഇസ്രായേല്‍ സന്നദ്ധരാണ്. കാരണം യഥാര്‍ത്ഥ സുഹൃത്തായ ഇന്ത്യയെ സഹായിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മാല്ക്കെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു തന്നോട് അറിയിച്ചുവെന്നും മാല്ക്കെ പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Post Your Comments