KeralaLatest News

ലേലത്തില്‍ വിറ്റ നടപടി റദ്ദാക്കി ഹൈക്കോടതി: പ്രീത ഷാജിക്ക് വീട് തിരിച്ചുകൊടുക്കാന്‍ ഉത്തരവ്

മുമ്പ് പ്രീതാ ഷാജിക്ക് എതിരായി വന്ന എല്ലാ ഉത്തരവുകളുെ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്

കൊച്ചി: സുഹൃത്തിന് ബിസിനസ് തുടങ്ങാന്‍ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിനെ തുടര്‍ന്ന് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്ത നടപടി റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്. പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി റദ്ദാക്കി വീട് തിരിച്ചു കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞു നടത്തിയ ലേല വില്‍പനയ്ക്കു നിയമസാധുതയില്ലെന്ന് ആരോപിച്ച് എം.വി. ഷാജി സമര്‍പ്പിച്ച ഹര്‍ജിയാണ് ഉത്തരവ്.

അതേസമയം മുമ്പ് പ്രീതാ ഷാജിക്ക് എതിരായി വന്ന എല്ലാ ഉത്തരവുകളുെ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.  വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം രൂപ ബാങ്കിന് നല്‍കിയാല്‍ വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ എടുക്കാം എന്ന് കോടതി വ്യക്തമാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ് തുക നല്‍കാന്‍ പ്രീതയ്ക്ക് കഴിയാതെ വന്നാല്‍ ബാങ്കിന് പുതിയ നിയമ നടപടിക്രമങ്ങള്‍ തുടങ്ങാമെന്നും ഉത്തരവില്‍ പറുന്നു. ചീഫ് ജസ്റ്റിസ് ഋഷികശ് റോയ്, ജസ്റ്റിസ് എ.കെ. നമ്പ്യാര്‍ എന്നിവരുടെ ഡിവഷനല്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിക്കും ഭര്‍ത്താവ് എം.വി. ഷാജിക്കും 2009 മാര്‍ച്ച് 31നു നിലനിന്ന വായ്പാ കുടിശിക എത്രയെന്ന് അറിയിക്കാന്‍ ബാങ്ക് അധികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവ് 2005 ജൂണ്‍ 10നായിരുന്നു. ചട്ടപ്രകാരം 2009 മാര്‍ച്ച് 31നു മുമ്പേ ലേലത്തിന് വില്‍ക്കേണ്ട വസ്തുവിന്റെ വില്‍പ്പന നടന്നത് 2014 ഫെബ്രുവരി 24 നാണ്. ലേലത്തിന്റെ സമയപരിധി കഴിഞ്ഞെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button