ലണ്ടന്‍: ഫെയ്സ്ബുക്കിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി. ബ്രിട്ടനില്‍ കടുത്ത സ്വകാര്യതാ ലംഘനമാണ് ഫെയ്സ്ബുക്ക് നടത്തുന്നതെന്ന് പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘമെന്ന് ഫേസ്ബുക്കിനെ വിശേഷിപ്പിച്ചാണ് ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങള്‍ക്ക് മേല്‍ കര്‍ശന നിരീക്ഷണം വേണമെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റ് മാധ്യമ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യത, ആന്റി കോമ്പറ്റീഷന് എന്നിവ സംബന്ധിച്ച നിയമങ്ങള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുകയാണ് ഫേസ്ബുക്ക് ചെയ്തത്. ഫേസ്ബുക്ക് പോലുള്ള ഇടങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയും, അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ഓരോരുത്തരേയും ഉന്നം വെച്ചെത്തുന്ന പരസ്യങ്ങളും ജനാധിപത്യത്തെ ഭീഷണിയിലാഴ്ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ കുറിച്ച് 18 മാസം നീണ്ട പഠനത്തിന് ഒടുവിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
Post Your Comments