KeralaLatest News

ചെങ്കല്‍ മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങള്‍ പൂര്‍ത്തിയായി

നെയ്യാറ്റിന്‍കര: ചെങ്കല്‍ മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങള്‍ പൂര്‍ത്തിയായി . ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111 അടി ഉയരത്തിലുള്ള മഹാശിവലിംഗത്തില്‍ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഇവ ജ്യോതിപ്രയാണത്തോടൊപ്പം ചെങ്കല്‍ ക്ഷേത്രത്തിലെത്തിക്കും.

മഹാബലിപുരത്താണ് 108 ശിവലിംഗങ്ങളും നിര്‍മിച്ചത്. ശില്പി സപതി പദ്മനാഭന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടന്നത്. ചെങ്കല്‍ ക്ഷേത്രത്തിലെ ഗണപതി മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച 32 ഗണപതി വിഗ്രഹങ്ങളുടെ നിര്‍മാണവും ഇവിടെയാണ് നടന്നത്.
108 വിഗ്രഹങ്ങള്‍ പൂജകള്‍ക്കുശേഷം ചെങ്കല്‍ ക്ഷേത്രത്തിലെത്തിക്കും. ഈ വിഗ്രഹങ്ങള്‍ ജ്യോതി പ്രയാണത്തോടൊപ്പം കളിയിക്കാവിളയില്‍ 20-ന് എത്തിച്ചേരും. അവിടെനിന്നു വൈകീട്ടോടെ ക്ഷേത്രത്തിലെത്തിക്കും.

കൊത്തുപണികളും ചിത്രപ്പണികളുമെല്ലാം പൂര്‍ത്തിയായശേഷം 108 ശിവലിംഗ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമെന്ന് മഹേശ്വരാനന്ദസ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button