ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് അടുത്തവര്‍ഷം വിപണിയിലെത്തും. മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ വിദേശ നിര്‍മ്മിത കിറ്റുകള്‍ ഇറക്കുമതി ചെയ്താണ് 800 – 1000 സിസി ബൈക്കുകളെ അപ്രീലിയ വിപണിയില്‍ കൊണ്ടുവരുന്നത്.
2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവും. പ്രീമിയം സ്കൂട്ടര്‍ നിരയില്‍ അപ്രീലിയ പടുത്തുയര്‍ത്തിയ പ്രതിച്ഛായ പ്രാരംഭ ബൈക്ക് ശ്രേണിയിലും കമ്പനി ആവര്‍ത്തിക്കുമെന്ന് പിയാജിയോ തലവന്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.
Post Your Comments