ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവർത്തകർ. ഇതിൽ ഒരു ഭാഗം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് നൽകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.ആർമി വെൽഫെയർ ഫണ്ടിലേക്കാണ് പണം നൽകുക. പുൽവാമാ ഭീകരാക്രമണത്തിൽ വീരമൃത്യുവടഞ്ഞവർക്ക് അതിലൊരു ഭാഗം നീക്കിവയ്ക്കുമെന്നും സിനിമയുടെ നിർമ്മാണം നടത്തിയ ആർഎസ് വിപി മൂവീസ് അറിയിച്ചു.
അർഎസ് വിപി സ്ഥാപകൻ റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ പൌരൻമാർക്ക് സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി സർക്കാർ ‘ഭാരത് കേ വീർ’ എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതുവഴി സാധാരണക്കാർക്കും തങ്ങളാലാവുന്ന സഹായം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി നൽകാനാവും.ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ഈ വെബ്സൈറ്റു വഴി ഓരോ ജവാന്റേയും കുടുംബങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കാനാവും.
Post Your Comments