KeralaNews

യുഎഇ പ്രളയസഹായം നഷ്ടമായത് കേന്ദ്രത്തിന്റെ പിടിപ്പുകേട്; മുഖ്യമന്ത്രി

 

പറവൂര്‍: യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ വച്ചുനീട്ടിയ സഹായം സ്വീകരിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ പ്രളയനഷ്ടമായി ഐക്യരാഷ്ട്രസഭ കണക്കാക്കിയ 31,000 കോടിയില്‍ നല്ലൊരു ഭാഗം ലഭിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ആര്‍ക്കും മനസിലാകാത്ത കാര്യം പറഞ്ഞ് രാജ്യത്തെ ഭരണാധികാരികള്‍ അതിന് അനുമതി നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു. പറവൂര്‍ ചേന്ദമംഗലത്ത് പ്രളയാനന്തര പുനര്‍നിര്‍മാണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക കേരളസഭയുടെ റീജണല്‍ സമ്മേളത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ദുബായ്, ഫുജൈറ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളെ കണ്ടു.

കേരളത്തിനേറ്റ ദുരന്തത്തെപ്പറ്റി വേദനയോടെയാണ് അവര്‍ സംസാരിച്ചത്. അവരുടെയെല്ലാം ഹൃദയത്തില്‍ കേരളത്തിന്റെ സ്ഥാനം വലുതാണെന്ന് മനസ്സിലാക്കാനായി. പ്രളയാനന്തരം ആദ്യം സഹായഹസ്തം നീട്ടിയത് യുഎഇയായിരുന്നു. നമ്മുടെ ഭരണാധികാരികളുടെ മുട്ടാപ്പോക്കുനയംകൊണ്ട് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button