ജമ്മുകശ്മിര്‍: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്. ജെയ്ഷാ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ അടക്കം രണ്ട് പേരെയാണ് വധിച്ചത്. ഇവരാണ് ഭീകരാക്രമണത്തിന് മുമ്പ് കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. അതേസമയം ഭീകരരുമായി സൈന്യം ഇന്നലെ വൈകീട്ട് തുടങ്ങിയ ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു മേജറും ഉള്‍പ്പെടുന്നു. ഒരു സൈനികന് പരിക്കേറ്റു.വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞിരുന്നു. ഒളിഞ്ഞിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് സേന പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു.
ആക്രമണത്തിന് ശേഷവും ബസുകള്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നതിനാല്‍ തന്നെ പുറത്തു നിന്ന് സഹായം ലഭിച്ചിരുന്നെന്ന സംശയം ആര്‍മിക്ക് ഉണ്ടായിരുന്നു.
Post Your Comments