ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സഹായ വാഗ്ദാനം. പാക്കിസ്ഥാന് സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് 2,000 കോടി ഡോളറിന്റെ നിക്ഷേപ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയാണ് ഇത്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പുല്‍വാമ ആക്രണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതോടെ അമേരിക്കയും റഷ്യയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. ഭീകര സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തണമെന്ന് അമേരിക്ക രൂക്ഷമായ ഭാഷയില്‍ തന്നെ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. ഉറ്റ സൗഹൃദ രാജ്യം എന്ന പദവി ഇന്ത്യയും എടുത്തു കളഞ്ഞു. ഇതേതുടര്‍ന്ന് ഒറ്റപ്പെട്ട പാക്കിസ്ഥാനാണ് അപ്രതീക്ഷിതമായി സൗദിയുടെ സഹായമെത്തിയത്.
പുല്‍വാമ ആക്രണത്തിന് പിന്നാലെ നേരത്തെ, പാക് സന്ദര്‍ശനത്തില്‍ നിന്ന് സല്മാന് രാജകുമാരന് പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സന്ദര്‍ശനം ഒരു ദിവസം വൈകിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ആശങ്കയിലായ പാക്കിസ്ഥാന് പുതുജീവന്‍ നല്‍കുന്നതാണ് സൗദിയുടെ സഹായ വാഗ്ദാനം. പാക് സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി ദ്വിദിന സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.
Post Your Comments