തിരുവനന്തപുരം: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. കനകക്കുന്നില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ക്ലേവ് കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികളുടെ പുനരുദ്ധാരണത്തിനു സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുര്‍വേദ മേഖഖലയുടെ വളര്‍ച്ചയ്ക്കായി ഒരു ദേശിയ യൂണിവേഴ്‌സിറ്റിയും, ഔഷധ സസ്യങ്ങള്‍ക്കു മാത്രമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് നാളേറെയായി. എന്നാല്‍ ഇത് ഇന്നു വരെയും സാധ്യമായിട്ടില്ല. ആയുര്‍വേദത്തെ അതിന്റെ പൂര്‍ണ്ണതയോടെ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകൂവെന്നും ശശി തരൂര്‍ പറഞ്ഞു.
Post Your Comments