യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലാണ് മഴ ലഭിക്കുക. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിലെ അൽ റുവയ്യ ഏരിയയിലാണ് ഏറ്റവുമധികം മഴ പെയ്തെന്നാണ് റിപ്പോർട്ട്. ജബൽ ജെയ്സ് മലനിരകളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലഭാഗങ്ങളിലും ആകാശം ഇപ്പോഴും മേഘാവൃതമാണ്. വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നൽകി.
الامارات: امطار متوسطة الان على مناطق الساحل الشرقي، تصوير ابراهيم البلوشي #مركز_العاصفة pic.twitter.com/kpB4iJlmQ6
— مركز العاصفة (@Storm_centre) February 17, 2019
Post Your Comments