കോഴിക്കോട്: പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തര്‍ക്ക് പൊലീസിന്റെ വിലക്കിന് പുല്ലുവില. പൊലീസ് വിലക്ക് ലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.പോപ്പുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് നാദാപുരത്ത് നിന്നും കല്ലാച്ചിയിലേക്ക് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും നടത്തി.സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അനുമതിയില്ലാതെ മാര്‍ച്ചും ബഹുജന റാലിയും നടത്തിയതിന് നേതാക്കളടക്കം 500 ഓളം പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
വൈകുന്നേരം 4.45 നാണ് പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ച് റാലി തുടങ്ങിയത്.യൂണിറ്റി മാര്‍ച്ചിനായി പ്രത്യേക യൂണിഫോമിലായാണ് നാല് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയത്.പട്ടാള ചിട്ടയില്‍ പ്രത്യേക യൂണിഫോമില്‍ എത്തിയ പ്രവര്‍ത്തകര്‍ 1000 പേരാണുണ്ടായത്.പൊലീസ് യൂണിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും അനുമതി നിഷേധിച്ചെങ്കിലും റാലി ആരംഭിച്ചതോടെ പൊലീസ് റാലിക്ക് അകമ്പടി നല്‍കുകയായിരുന്നു.
സംഘര്‍ഷ സാധ്യതയുള്ളതിനാലാണ് പൊലീസ് അകമ്പടി നല്‍കിയതെന്ന് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.അനുമതി നിഷേധിച്ചതിനാല്‍ ട്രാഫിക് സംവിധാനമൊരുക്കാന്‍ പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല.അതിനാല്‍ ഏറെ സമയം നാദാപുരം,കല്ലാച്ചി ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു.
Post Your Comments