കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. ആദ്യ മെട്രോ പോലീസ് സ്റ്റേഷനുള്‍പ്പെടെ ആറു പുതിയ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികര്‍ക്കും മറ്റുമുള്ള കേസുകള്‍ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം. ഈ പോലീസ് സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയില്‍വേ യാര്‍ഡിലും അധികാരപരിധിയുണ്ട്. സൗത്ത് കളമശ്ശേരിയില്‍ കുസാറ്റ് മെട്രോ സ്റ്റേഷന്‍ സമീപമാണ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കേരളാ പോലീസ് കുറിച്ചു.
ഈ പോലീസ് സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയില്‍വേ യാര്‍ഡിലും അധികാരപരിധിയുണ്ട്. സൗത്ത് കളമശ്ശേരിയില്‍ കുസാറ്റ് മെട്രോ സ്റ്റേഷന്‍ സമീപമാണ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പന്‍ചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂര്‍, കാസര്‍ഗോഡ് ജില്ലയിലെ മേല്‍പ്പറമ്ബ് എന്നീ പോലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ലോവര്‍ സ ബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സ്, വയനാട് ജില്ലയിലെ കേണിച്ചിറ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സ്, കണ്ണൂര്‍ ജില്ലയിലെ ഡിഎന്‍എ ലബോറട്ടറി, തിരുവനന്തപുരം റൂറല്‍ ജില്ലയിലെ മാറാനല്ലൂര്‍ എന്നീ പോലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി നിര്‍വ്വഹിച്ചു.
Post Your Comments