NewsIndia

കശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു

 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു. മീര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കം അഞ്ച് വിഘടനവാദികള്‍ക്കുള്ള സുരക്ഷയും പിന്‍വലിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ മൂന്നാം ദിവസവും തുടരുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നും തുടരുകയാണ്. അക്രമസംഭവങ്ങള്‍ക്കിടയില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജമ്മുവിലുള്ള പി.ഡി.പി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഓഫീസ് സന്ദര്‍ശിക്കാനിരിക്കെയാണ് പൊലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button