വാഗമണ്‍: രണ്ടു ദിവസമെങ്കിലും തങ്ങി സ്ഥലം കണ്ടു മടങ്ങുന്ന സഞ്ചാരികളാണ് ടൂറിസത്തിന് ഗുണകരമെന്നും ഇതിനായി പ്രകൃതിക്ക് ദോഷംവരാത്ത രീതിയില്‍ സ്ഥലം കണ്ടെത്തി പദ്ധതികള്‍ ഒരുക്കണമെന്നും കേന്ദ്ര ടൂറിസംവകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വാഗമണ്ണില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട- ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ടൂറിസം പദ്ധതികള്‍ ജനങ്ങള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ പ്രയോജനകരമായ രീതിയില്‍ നടപ്പാക്കണം. 99 കോടി രൂപയുടെ പദ്ധതിയാണ് പ്രദേശത്ത് നടത്തുന്നത്.
ടൂറിസം മേഖലകളില്‍ പാതയോര കടകള്‍ ഗതാഗത തടസ്സത്തിന് കാരണമാണ്. എന്നാല്‍, വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് ഇവ അനിവാര്യവുമാണ്. ഇവരെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം കണ്ടെത്തണം.മന്ത്രി എം.എം.മണി അധ്യക്ഷനായി.
Post Your Comments