ഫലസ്തീന് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു. ഫലസ്തീന് ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളും വിമോനചന സമരങ്ങളും പ്രമേയമാക്കി നിര്‍മിച്ച ശ്രദ്ധേയമായ രണ്ട് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സാംസ്കാരിക വേദികളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് കൊച്ചിയില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനില്ക്കുന്ന ഫലസ്തീന് ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളും വിമോചന സമരങ്ങളും ഉള്‍പ്പെടെ ദൈനംദിന ജീവിത യഥാര്ത്യങ്ങള് പ്രമേയമാവുന്ന സിനിമകള്‍ ഏറെ ശ്രദ്ധേയമായി.
ഓസ്കാര്‍ അക്കാദമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട വെസ്റ്റ് ബാങ്കില്‍ നിന്നുള്ള അഹ്മദ് ബുറന്ത് 12 വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഫൈവ് ബ്രോക്കന്‍ ക്യാമറ’, ബ്രിട്ടനില്‍ താമസിക്കുന്ന പലസ്തീന് യുവ സംവിധായകന് അനസ് കര്‍മിയുടെ ‘100 Balfour Roads’ എന്നീ സിനിമകളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.
‘ഫൈവ് ബ്രോക്കന്‍ ക്യാമറ’ എന്ന പേരിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഫലസ്തീന് ജീവിതം പകര്‍ത്തുന്നതിനിടെ 5 തവണയാണ് സംവിധായകന്റെ കാമറ ഇസ്രയേല്‍ സേന തകര്‍ത്തത്. ഇത് മറികടന്നാണ് ഹൃദയസ്പര്‍ശിയായ ഫലസ്തീന് ജീവിതം ഇദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചത്.
Post Your Comments