ദ ഹേഗ്: കുല്ഭൂഷണ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്‍പാകെ ഇന്ത്യയുടെ വാദം നടന്നു. മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാജരായത്. കുല്‍ഭൂഷണിനെ പാക്കിസ്ഥാന് തട്ടിക്കൊണ്ടു പോയി തടവിലാക്കുകയായിരുന്നുവെന്ന് അദ്ദേഹം കോടതില്‍ വെളിപ്പെടുത്തി . മാത്രമല്ല വിയന്ന കരാര്‍ പാക്കിസ്ഥാന് ലംഘിച്ചതായും റിപ്പോര്‍ട്ട്. കേസില്‍ പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്താതാണെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.
കുല്ഭൂഷണ് കുറ്റസമ്മത മൊഴി നല്‍കിയെന്ന വാദം തങ്ങള്‍ അംഗീകരിക്കില്ലെന്നും സാല്‍വെ പറഞ്ഞു. ഇന്ത്യക്ക് വിചാരണരേഖ പോലും കൈമാറാന്‍ പാക്കിസ്ഥാന് തയാറല്ല. 13 തവണ കോണ്‍സുലാര്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ഹരീഷ് സാല്‍വെ വ്യക്തമാക്കി.
കേസില്‍ പാക് വാദം വീണ്ടും നാളെ നടക്കും.
Post Your Comments